ദുബായ് : [www.malabarflash.com]ഒരു ഫ്ലാറ്റില്‍ ഒരു കുടുംബം മാത്രം എന്ന നിബന്ധന ദുബായി മുന്‍സിപ്പാലിറ്റി കര്‍ശനമാക്കുന്നു. ഷെയറിംഗ് അടക്കമുള്ള വാടകക്കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ കെട്ടിട ഉടമകള്‍ക്ക് മുന്‍സിപ്പാലിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നിയമലംഘകര്‍ക്ക് അരലക്ഷം വരെ പിഴ ഈടാക്കും.
നിയമവിരുദ്ധമായി ഫ്ലാറ്റുകളും വില്ലകളിലും ഷെയറിംഗ് വ്യവസ്ഥയില്‍ താമസിക്കുന്നവരെ പിടികൂടുന്നതിന് പരിശോധന കര്‍ശനമാക്കാനാണ് ദുബായി മുന്‍സിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാടകക്കാരന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം എന്നും മുന്‍സിപ്പാലിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുംബങ്ങള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്നും ബാച്ചിലേഴ്‌സിനെ പൂര്‍ണമായും ഒഴിവാക്കാനാണ് ശ്രമം. ഇതിനായി മുന്‍സിപ്പാലിറ്റി അധികൃതര്‍ പാര്‍പ്പിട കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി പരിശോധന നടത്തുന്നുണ്ട്.കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള കേന്ദ്രങ്ങളില്‍ ബാച്ചിലേഴ്‌സ് താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് താമസക്കാര്‍ അറിയിക്കണമെന്നും മുന്‍സിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുകയോ ബാച്ചിലേഴ്‌സിന് വാടകക്ക് നല്‍കുകയോ ചെയ്താല്‍ കെട്ടിടം വാടകക്ക് എടുത്തിട്ടുള്ളയാള്‍ പിഴ ഒടുക്കേണ്ടിവരും. ആയിരം ദിര്‍ഹം മുതല്‍ അരലക്ഷം ദിര്‍ഹം വരെയാണ് പിഴ ഒടുക്കേണ്ടിവരിക.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News SUMAMRY: Dubai Municipality has advised property owners renting out their apartments to monitor their tenants and report any breach of contract.
“Do regular monitoring for the house to make sure the tenant is committed to the agreed contract,” the civic body said


No comments:
Post a Comment