
മുഹിമ്മാത്തിന്റെ പ്രധാന സ്ഥാപനങ്ങളെല്ലാം റമസാനിലും തുറന്നുപ്രവര്‍ത്തിക്കുന്നതിനാല്‍ ഇവരുടെ നോമ്പുതുറ, രാത്രിഭക്ഷണം, അത്താഴം തുടങ്ങിയ സൗകര്യങ്ങള്‍ സ്ഥാപനം ഒരുക്കിക്കൊടുക്കുന്നു. പിഞ്ചുകുട്ടികളടക്കം നോമ്പുപിടിച്ച് സന്ധ്യയോടെ പ്രാര്‍ഥനകളുമായി ഇഫ്താറിനായി ഒരുമിച്ചുകൂടുന്നത് നയനാനന്ദകരമായ കാഴ്ചയാണ്.
നോമ്പുതുറ വിഭവങ്ങള്‍ സംഭാവനയായി സ്ഥാപനത്തിലെത്തുന്നു. ഈത്തപ്പഴം, ഫ്രൂട്ട്‌സ്, സര്‍ബത്ത്, പത്തിരി, കറി വിഭവങ്ങള്‍ തുടങ്ങിയവ നല്‍കി നാട്ടുകാരും സ്ഥാപന സ്‌നേഹികളും സംരംഭത്തില്‍ പങ്കാളികളാവുന്നു. ഓരോ പ്രദേശത്തുകാരും നേരത്തെ അറിയിച്ച് പത്തിരി ചുട്ടെത്തിക്കുന്നത് വലിയ മുതല്‍ക്കൂട്ടാണ്.
റമസാനിന്റെ അവശേഷിക്കുന്ന രണ്ടു പത്തുകളില്‍ കൂടി കൂടുതല്‍ പേര്‍ക്ക് ഈ സംരംഭത്തില്‍ പങ്കാളിത്തം വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് മുഹിമ്മാത്ത് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment