Latest News

പളളിക്കരയെ നടുക്കിയ രണ്ടാമത്തെ അപകടം

പളളിക്കര:[www.malabarflash.com] തിങ്കളാഴ്ച വൈകുന്നേരം ബന്ധുവീട്ടിലെ നോമ്പുതുറയ്ക്ക് പുറപ്പെട്ട കുടുംബ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് ആറ് പേര്‍ മരിച്ച സംഭവം പളളിക്കരയിലെ  രണ്ടാമത്തെ ദുരന്തമാണ്.

തിങ്കളാഴ്ച അപകടം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോ മീററര്‍ അകലെ പൂച്ചക്കാട് കഴിഞ്ഞ 2012 ഡിസംബര്‍ 26 ന് ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്നത്തെ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപ്പുറത്തെ രതീഷും (26), ബന്ധുവായ നീലേശ്വരത്തെ രമണന്റെ മകള്‍ മകള്‍ അംഗിത(18) രണ്ടു വയസായ ഷിബിന്‍, സച്ചു എന്ന കുട്ടികളുമാണ് മരിച്ചത്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാഞ്ഞങ്ങാട്ടേക്ക് പേകുകയായിരുന്ന ഓട്ടോയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന ഷഹനാസ് ബസ്സിടിച്ചാണ് അന്ന് അപകടമുണ്ടായത്.

തിങ്കളാഴ്ച വൈകിട്ട് ആറര മണിയോടെയാണ് പളളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം കാര്‍ മരത്തിലിടിച്ച് ചേറ്റുകുണ്ടിലെ സക്കീന (45), മകന്‍ സജീര്‍ (22), സഹോദരി ഷാനിറ (18), സക്കീനയുടെ മകന്‍ ഗള്‍ഫിലുള്ള ഇര്‍ഫാന്റെ ഭാര്യ റംസീന (19), സക്കീനയുടെ അനുജന്‍ അസ്ഹറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ (31), മകള്‍ ഫാത്വിമ (മൂന്ന്) എന്നിവര്‍ മരിച്ചത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.