കറാച്ചി: [www.malabarflash.com]പാക്കിസ്ഥാൻ ഗായകൻ അംജദ് സാബ്രി വെടിയേറ്റു മരിച്ചു. സാബ്രി ബ്രദേഴ്സ് എന്ന പ്രശസ്തമായ ബാൻഡിലെ ഗായകനായിരുന്നു. കറാച്ചിയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് വന്ന കൊലയാളികൾ അംജദിന്റെ കാറിനു നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അംജദിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയാളികളാരെന്നോ ഇതിനു പിന്നിലെ കാരണമെന്തെന്നോ വ്യക്തമല്ല. അംജദിനൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും ഗുരുതരമായി പരുക്കേറ്റു.
പാക്കിസ്ഥാന്റെ ഇതിഹാസ ഗായകൻ ഗുലാം ഫരീദ് സാബ്രിയുടെ മകനാണ് അംജദ്. സഹോദരൻ ഗസ്നാവി സാബ്രിയ്ക്കൊപ്പം ചേർന്നു തുടങ്ങിയ ബാൻഡുമായി ലോകമൊട്ടുക്ക് സംഗീത പരിപാടികൾ നടത്തിവരികയായിരുന്നു അംജദ്. ലോകമാരാധിക്കുന്ന സംഗീത കുടുംബത്തിൽ നിന്നൊരാൾ അകാലത്തിൽ പൊലിഞ്ഞത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ജനങ്ങളിൽ.
സൂഫി സംഗീതത്തിനും ആഴത്തിലുള്ള നഷ്ടമുണ്ടാക്കി അംജദിന്റെ മരണം. സൂഫി സംഗീതജ്ഞർക്കെതിരാണ് രാജ്യത്തെ മതമൗലിക വാദികൾ.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment