തിരുവനന്തപുരം: [www.malabarflash.com]സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ അഞ്ജുവിനോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കായികമന്ത്രി ഇ.പി.ജയരാജൻ. അഴിമതിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയാകാം രാജിക്കു കാരണം. ഒരുതരത്തിലും വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടില്ല. രാജിയെക്കുറിച്ച് അറിവില്ല. അഞ്ജുവിനെ പുറത്താക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. യുഡിഎഫ് സർക്കാർ നിയമിച്ച അഞ്ജുവിന് ബിജെപി സർക്കാർ കേന്ദ്രത്തിൽ എന്തെങ്കിലും ചുമതലകൾ നൽകുമോ എന്നു തനിക്ക് അറിയില്ലെന്നും ജയരാജൻ പറഞ്ഞു.
അഴിമതി നടന്നെന്നു ബോധ്യപ്പെട്ടതിനാലാണ് അഞ്ജുവിന്റെ രാജി. മാധ്യമങ്ങളാണ് സ്പോർട്സ് കൗൺസിലിൽ നടക്കുന്ന കാര്യങ്ങൾ മുഴുവൻ പുറത്തുകൊണ്ടുവന്നത്. പുറത്തുവന്ന കാര്യങ്ങൾ കേട്ടു പിടിച്ചുനിൽക്കാൻ പറ്റാതെയാണ് അഞ്ജുവിന്റെ രാജി.
കഴിഞ്ഞ 10 വർഷത്തെ അഴിമതി മാത്രമെന്തിന് അന്വേഷിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത് യുഡിഎഫ് സർക്കാരായിരുന്നു. മുൻ എൽഡിഎഫ് സർക്കാർ അഴിമതി നടത്തിയിരുന്നെങ്കിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന് അന്വേഷിക്കാമായിരുന്നില്ലോ. അഴിമതിക്കാർക്കെതിരെ നടപടി എടുക്കാനാണ് ജനങ്ങൾ ഞങ്ങളെ അധികാരത്തിലെത്തിച്ചത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment