Latest News

എസ് കെ എസ് എസ് എഫ് പഞ്ചദിന റംസാന്‍ പ്രഭാഷണത്തിന് സമാപനം

കാസർകോട്:[www.malabarflash.com] സഹനം. സമരം സമർപ്പണം എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മറ്റി കാസർകോട് പുതിയ ബസ്റ്റാന്റ് കോയകുട്ടി ഉസ്താദ് നഗറിൽ  പഞ്ചദിന പ്രഭാഷണ പരമ്പര ഭക്തിനിർഭരമായി, ആത്മീയ ജ്ഞാനിയങ്ങൾ നുകരാനും പ്രാർത്ഥനകളിൽ പങ്കാളികളാവാനും ആയിരങ്ങൾ ഭക്ത സാന്ദമായ കോയക്കുട്ടി ഉസ്താദ് നഗറിലേക്ക് ആത്മീയ നിർവൃതിയടയാൻ എത്തിയ ജനസാഗരം മഴയും പെയിലും അവഗണിച്ചാണ് .

ഭക്തി സാന്ദ്രമായ നഗരിയിൽ ഒത്തൊരുമിച്ചത് അഞ്ച് ദിവസങ്ങിലായി നടന്ന പ്രഭാഷണ പരമ്പരയിൽ, സിംസാറുൽ ഹഖ് ഹുദവി അബൂദാബി, ഖലീൽ ഹുദവി കല്ലായം, ഓണമ്പള്ളി മുഹമ്മദ് ഫൈസി, കുമ്മനംനി സാമുദ്ധീൻ അസ്ഹരി .ബശീർ ഫൈസി ദേശം മംഗലം തുടങ്ങിയവർ പ്രഭാഷണം നടത്തി.  

സമാപന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ്മ്മദ് മൗലവി ഉദ്ഘാടനം ചെയ്തു, എസ് കെ എസ് എസ് എഫിന്റെ പ്രവർത്തനം അഭിനന്ദാർഹമാണന്നും, എസ് കെ എസ് എസ് എഫ് കീഴിൽ മുസ്ലിം യുവാക്കൾ അണിനിരക്കണമെന്നും തങ്ങൾ കൂട്ടി ചേർത്തു സ്വാഗത സംഘം ചെയർമാൻ ഡോ ഖത്തർ ഇബ്രാഹിം ഹാജി കളനാട് അദ്ധ്യക്ഷത വഹച്ചു
സ്വാഗത സംഘം ജനറൽ കൺവീനർ താജുദ്ധീൻ ദാരിമി പടന്ന സ്വാഗതം പറഞ്ഞു, ശംസുൽ ഉലമാ അവാർഡ് മെട്രോ മുഹമ്മദ് ഹാജിക്ക് സമസ്തവിദ്യഭ്യാസ ബോർഡ് പ്രസിഡണ്ട് പി.കെ പി അബ്ദുസ്സലാം മുസ് ലിയാർ നൽകി, സമസ്ത വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി.കെ പി അബ്ദുസലാം മുസ്ലിയാർക്ക്  സ്നേഹോപഹാരം, സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി നൽകി, 

റാങ്ക് ജേതാക്കളായ എം.ഐ സി വിദ്യാർത്ഥികളായ, അബൂബക്കർ പരയങ്ങാനം, ആബിദ് ആമത്തല, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ എന്നിവർക്ക് ചെർക്കളം അബ്ദുല്ല, എസ് കെഹംസ ഹാജി, കുളിക്കാട് കുഞ്ഞബ്ദുല്ല ഹാജി എന്നിവർ ഉപഹാരം നൽകി. 

ബഷീർ ഫൈസി ദേശമംഗലം നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ,ഫഖ്റുദ്ധീൻ തങ്ങൾ മലപ്പുറം കൂട്ടുപ്രാർത്ഥന നടത്തി. 






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.