[www.malabarflash.com] വാഷിംഗ്ടണ്‍: മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ ഒരമ്മ അടിച്ചോടിച്ചു. ഫ്‌ളോറിഡയിലെ ഡോളാര്‍ ജനറല്‍ സ്‌റ്റോറിലാണ് സംഭവം. അമ്മയും മകളും സ്‌റ്റോറില്‍ ഷോപ്പിങിനെത്തിയതായിരുന്നു. ഈ സമയം 30 കാരനായ ക്രയിഗ് ബോനെല്ലോ 13 കാരിയായ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് കണ്ട പെണ്‍കുട്ടിയുടെ അമ്മ ക്രയിഗിനെ തല്ലിയോടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്‌റ്റോറിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പെണ്‍കുട്ടിയെ സ്റ്റോറിന്റെ തറയിലൂടെ വലിച്ചിഴയ്ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ക്രയിഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment