തിരുവനന്തപുരം: [www.malabarflash.com] ജീപ്പിടിച്ച് ഒരു സ്ത്രീയടക്കം നാലുപേര്‍ മരിച്ചു. നെയ്യാറ്റിന്‍കരയ്ക്കു സമീപം അവണാകുഴിയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ജീപ്പ് ഒരു ബൈക്കിലും ഓട്ടോയിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. നാട്ടുകാര്‍ ജീപ്പ് അടിച്ചുതകര്‍ത്തു.
മരിച്ചവരില്‍ ബൈക്ക് യാത്രികനായ നെല്ലിമൂട് സ്വദേശി ശശി, ഓട്ടോഡ്രൈവര്‍ രാജേന്ദ്രന്‍, ഓട്ടോയിലുണ്ടായിരുന്ന ചെല്ലക്കുട്ടി എന്നിവരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡി. കോളജില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment