മംഗളുരു: [www.malabarflash.com] തീന്‍ മേശ മാറ്റിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛന്റെ കൈ വെട്ടി. കാര്‍ക്കളയിലെ പാണ്ടൂരംഗി(54)ന്റെ കൈയ്യാണ് മകന്‍ ഉദയ് വെട്ടിയത്.
വീട്ടിലെ തീന്‍ മേശ സ്ഥാനം മാറ്റിയിട്ടതാണ് തര്‍ക്കത്തിന് തുടക്കം. മേശ മുകളിലെ മുറിയിലേയ്ക്ക് മാറ്റിയിട്ടുവെന്ന് അച്ഛന്‍ അറിയിച്ചുവെങ്കിലും അത് ഉടന്‍ തന്നെ പഴയ സ്ഥലത്ത് എത്തിക്കണമെന്ന നിലപാടില്‍ മകന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെയാണ് കറിക്കത്തികൊണ്ട് ഉദയ് അച്ഛന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment