Latest News

അപൂര്‍വ രോഗം: പതിനൊന്നുകാരന്‍ കല്ലിന്‍റെ രൂപത്തിലായി മാറുന്നു

കാണ്ഡ്മണ്ടു:[www.malabarflash.com] വൈദ്യലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന രോഗബാധയെത്തുടര്‍ന്ന് പതിനൊന്നുകാരന്‍റെ ശരീരം കല്ലായി മാറുന്നു. ഇച്ച്തിയോസിസ് എന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് വലയുന്നത് നേപ്പാളിലെ കാണ്ഡ്മണ്ടു സ്വദേശിയായ രമേശ് ഡാര്‍ജിയാണ്.

രമേശിന്‍റെ ശരീരത്തില്‍ ജനിച്ചു 15ാം നാള്‍ മുതല്‍ രോഗലക്ഷണം കണ്ടു തുടങ്ങി. അഞ്ചാമത്തെ വയസോടെ രമേശ് പൂര്‍ണ്ണ രോഗിയായി മാറി.
മൃദുലമായ തൊലി ശരീരത്തില്‍ നിന്നും ഇളകിപ്പോകുകയും പകരം കല്ലുപോലെ കട്ടിയായ തൊലി വന്നു മൂടുകയും ചെയ്തു. 

കുട്ടിയുടെ അമ്മ നാര്‍കുമാരി പറയുന്നത് കഠിനമായ വേദനയാണ് മകന്‍ ദിവസവും അനുഭവിക്കുന്നതെന്നാണ്. വിരൂപമായ ശരീരം മൂലം മറ്റു കുട്ടികളും രമേശിനെ ഒഴിവാക്കുകയാണ്. അസുഖം മൂലം കുട്ടിക്ക് നടക്കാനും സംസാരിക്കാനും കഴിയുന്നില്ല. 

രമേശിന്‍റെ മാതാപിതാക്കള്‍ക്ക് കൂലിപ്പണിയാണ്. ചികിത്സിക്കാന്‍ അവര്‍ തയാറാണെങ്കിലും അതിനുള്ള സാമ്പത്തികശേഷി അവര്‍ക്കില്ല. 

ഒരു ബ്രിട്ടിഷ് ഗായിക ഇവരുടെയവസ്ഥ മനസിലാക്കി സഹായിക്കാന്‍ രംഗത്ത് എത്തിയിട്ടുണ്ടെന്നതാണ് ഇവരുടെ ആശ്വാസം.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.