കൊച്ചി [www.malabarflash.com]: യുവ ചലച്ചിത്രതാരം ദുല്‍ഖര്‍ സല്‍മാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.dulquer.com) അപ്രത്യക്ഷമായി. ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെയാണ് താരം പുതിയ സൈറ്റ് ലൈവാക്കിയത്. ബുധനാഴ്ച്ചയോടെ ലോഞ്ച് ചെയ്ത വെബ്‌സൈറ്റില്‍ വലിയതോതിലുള്ള ട്രാഫിക് വന്നതോടെയാണ് സൈറ്റ് ക്രാഷായത്. അമല്‍ നീരദുമൊത്തുള്ള ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും സൈറ്റില്‍ ഷെയര്‍ ചെയ്തിരുന്നു. രാവിലെയോടെ ദുല്‍ഖറിന്റെ വ്യത്യസ്ത ചിത്രങ്ങളും വെബ്‌സൈറ്റില്‍ കാണാനായെങ്കിലും പിന്നീട് ക്രാഷാകുകയായിരുന്നു. തന്റെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങളും വാര്‍ത്തകളും വെബ്‌സൈറ്റിലൂടെ എളുപ്പം ലഭ്യമാക്കാനാണ് വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്. കൂടാതെ ദുല്‍ഖറിനോട് നേരിട്ട് ആശയവിനിമയം നടത്താനും വെബ്‌സൈറ്റിലൂടെ അവസരം ലഭിക്കുമെന്ന് അറിയിച്ചിരുന്നു. മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ തുടങ്ങി വളരെ കുറച്ചു മലയാള സിനിമാതാരങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി വെബ്‌സൈറ്റ് ഉള്ളത്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment