കുവൈത്ത് സിറ്റി:[www.malabarflash.com] അഫ്ഗാനിസ്ഥാന്‍ നിര്‍മ്മിത മര്‍ജുവാന്‍ എന്ന മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കാഞ്ഞങ്ങാട് യുവാവ് കുവൈത്തില്‍ പിടിയിലായി.
കുവൈത്തില്‍ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായ തീരദേശ യുവാവാണ് വാഹന പരിശോധനക്കിടെ ലഹരി വസ്തുക്കളുമായി കുവൈത്ത് പോലീസിന്റെ പിടിയിലായത്.
കുവൈത്തിലെ കിഴക്കന്‍ പ്രവിശ്യയായ മംഗഫ് ഏരിയയില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് യുവാവ് കുടുങ്ങിയത്. ലഹരി വസ്തുക്കള്‍ക്ക് പുറമെ 1200 കുവൈത്ത് ദിനാറും പോലീസ് പിടിച്ചെടുത്തു.
പിന്നീട് യുവാവിന്റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കളും അനധികൃത കുടിയേറ്റക്കാരിയായ യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിന്നീട് യുവാവിന്റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കളും അനധികൃത കുടിയേറ്റക്കാരിയായ യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മയക്കുമരുന്നും പിടിയിലായവരെയും ആന്റി നാര്‍ക്കോട്ടിക്‌സെല്‍ വിഭാഗത്തിന് കൈമാറി. തീരദേശ യുവാവ് നാട്ടില്‍ വിവാഹ വീടുകളിലും മറ്റുമുള്ള ഗാനമേളകളിലും സ്റ്റേജ് പരിപാടികളിലും സജീവ സാന്നിധ്യമാണത്രേ.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment