Latest News

യുഎഇയില്‍ ഇന്ധന വില കുറയുന്നു


അബുദാബി[www.malabarflash.com]: യുഎഇയിൽ ഇന്ധനവില കുറയുന്നു. യുഎഇ ഊർജ്ജ മന്ത്രാലയം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിലുണ്ടായ കുറവാണ് യുഎഇ വിപണിയിലും പ്രതിഫലിക്കുന്നത്. പുതുക്കിയ വില പ്രകാരം സൂപ്പർ-98 ന് 1.73 ദിർഹമായിരിക്കും നേരത്തെ 1.88 ദിർഹമായിരുന്നു ഇത്. സ്പെഷ്യൽ 95-ന് 1.62 ദിർഹമാണ് പുതുക്കിയ വില. നേരത്തെ ഇത് 1.77 ദിർഹമായിരുന്നു. ഈ-പ്ലസ് 91 1.70 ദിർഹത്തിൽ നിന്നും 1.55 ദിർഹമായി കുറയും. ഡീസൽ വില 1.85 ദിർഹത്തിൽ നിന്നും 1.56 ദിർഹമായി കുറയും. അഞ്ചുമാസത്തിനിടെ ഇത് ആദ്യമായാണ് രാജ്യത്ത് ഇന്ധനവില കുറയുന്നത്. ആഗസ്ത് ഒന്നുമുതൽ പുതുക്കിയ നിരക്കുകൾപ്രാബല്യത്തിൽ വരും.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.