Latest News

ആരാധകര്‍ ആവേശത്തില്‍; ജനതാ ഗാരേജിന്റെ മലയാളം ടീസറിനും മികച്ച പ്രതികരണം


[www.malabarflash.com]മോഹന്‍ലാലും ജൂനിയര്‍ എന്‍ടി ആറും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ മലയാളം ടീസറും പുറത്തിറങ്ങി.കഴിഞ്ഞ ദിവസമാണ് തെലുങ്ക് ടീസര്‍ പുറത്തിറങ്ങിയത്. തെലുങ്ക് ടീസറില്‍ മോഹന്‍ലാലിന് വലിയ പ്രധാന്യം ലഭിച്ചില്ലെന്ന പരാതി പരിഹരിച്ചാണ് പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. റഹ്മാനും ടീസറില്‍ വലിയ പ്രധാന്യമുണ്ട്.
മലയാളി താരം ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലിന്റെ അനുജനായി എണ്‍പതുകളിലെ മലയാളസിനിമയിലെ അവിഭാജ്യ ഘടകം റഹ്മാന്‍ എത്തുന്നു എന്നതും ആവേശം ഉണര്‍ത്തുന്നുണ്ട്. കൂടാതെ സായ്കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലും അഭിനയിക്കുന്നു. നായികമാരുടെ നിരയില്‍ മലയാളി സാന്നിധ്യമായുള്ളത് നിത്യാമേനോനാണ്. സാമന്തയാണ് ചിത്രത്തിലെ മറ്റൊരു നായിക.
ബാഹുബലി താരം പ്രഭാസിന്റെ കരിയറിലെ മികച്ച ചിത്രമായ മിര്‍ച്ചിയുടെ സംവിധായകനായ കൊരത്തല ശിവയാണ് ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്ത മഹേഷ് ബാബു ചിത്രം സ്രിമാന്തുടുവും വന്‍ വിജയമായിരുന്നു. സിനിമയുടെ റിലീസിനായി വന്‍പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തെലുങ്ക് മലയാളി പ്രേക്ഷകര്‍.

Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.