ഭോപ്പാല്‍: [www.malabarflash.com] വെള്ളച്ചാട്ടത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. മധ്യപ്രദേശിലെ റീവാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പൂര്‍വ്വ വെള്ളച്ചാട്ടം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു യുവാവ്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കാല് വഴുതി ജലപ്രവാഹത്തില്‍ പെട്ടു പോവുകയായിരുന്നു. യുവാവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment