Latest News

ഓപ്പറേഷന്‍ കുബേര; ബ്ലേഡ് പലിശക്കാരന്‍ പിടിയില്‍


ചെറുവത്തൂര്‍: [www.malabarflash.com] കൊളളപലിശക്കാരന്‍ പോലീസിന്റെ പിടിയിലായി. തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കിന് സമീപത്തെ രാജനെ (48)യാണ് ചന്തേര പോലീസ് അറസ്റ്റുചെയ്തത്. പാടിച്ചാലിലെ ജയാനന്ദന്റെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
രാജനില്‍നിന്നും മുദ്രപ്പത്രവും ചെക്കും ഈടായി വാങ്ങി ഒരു ലക്ഷം രൂപ ജയാനന്ദന്‍ വാങ്ങിയിരുന്നു. മുതലും പലിശയുമായി 1.5 ലക്ഷം രൂപ തിരിച്ചുകൊടുത്തെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ബൈക്ക് പിടിച്ചുവയ്ക്കുകയും ചെയ്തു. പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി.
എഴുതാത്ത മുദ്രപ്പത്രവും ചെക്കുകളും പണം നല്‍കിയവരുടെ വിവരങ്ങളും കണ്ടെടുത്തു. ഒരു വര്‍ഷം മുമ്പ് കരിവെള്ളൂരില്‍നിന്നും മോഷണം പോയ സൈക്കിള്‍, ഇയാള്‍ മോഷ്ടാവില്‍നിന്നും വാങ്ങിയ സംഭവത്തില്‍ ചന്തേര സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.