പെര്‍ള: [www.malabarflash.com] വീട്ടുമുറ്റത്ത് കഞ്ചാവ് തൈകള്‍ നട്ടുവളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ അടുക്കസ്ഥലയിലെ ദിനേഷ് പൈ (60)യെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തത്. ഇയാളുടെ വീട്ടുമുറ്റത്ത് വളര്‍ത്തിയ നാലടി ഉയരത്തിലുള്ള രണ്ട് കഞ്ചാവ് തൈകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്കാണ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ ദിനേഷ് പൈയുടെ വീട്ടില്‍ പരിശോധനക്കെത്തിയത്. കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഇത് ആദ്യമായാണ് കഞ്ചാവ് തൈകളുമായി വീട്ടുടമയെ അറസ്റ്റ ചെയ്യുന്നത്. കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാപകമായി കഞ്ചാവ് വിളയുന്നതായി നേരത്തെ തന്നെ പോലീസ്-വനം-എക്‌സൈസ് വകുപ്പുകള്‍ക്ക് സൂചന ലഭിച്ചിരുന്നു. കേരളത്തിലെ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് കഞ്ചാവ് നടത്തുന്നതെന്നാണ് വിവരം. അധികൃതര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള കേന്ദ്രങ്ങളിലാണ് കഞ്ചവ് കൃഷി. കര്‍ണ്ണാടക വനത്തിനുള്ളില്‍ കഞ്ചാവ് കൃഷി നടത്തുന്നതിന് നേതൃത്വം നല്‍കുന്നത് കേരളത്തില്‍ നിന്നുള്ളവരാണെന്നത് സംബന്ധിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment