കൊല്ലം: [www.malabarflash.com] കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്തു. കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂര്‍ ചെമ്പനരുവി സെന്റ്‌പോള്‍സ് എല്‍പി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ഉച്ചഭക്ഷണം തയ്യാറെടുക്കുന്നതിനിടെ വിഷം ചേര്‍ക്കുകയായിരുന്നു. വിഷം ചേര്‍ക്കുന്നത് അധ്യാപകര്‍ കണ്ടതു കൊണ്ട് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തില്‍ സത്യന്‍ എന്ന ഒരാളെ അറസ്റ്റ് ചെയ്തു.
80 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് പുനലൂര്‍ ചെമ്പനരുവി എല്‍പി സ്‌കൂള്‍. പിടിയിലായ സത്യന്‍ വാജമദ്യം ഉണ്ടാക്കുന്ന ആളാണ് എന്നാണ് അറിവ്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഉച്ചഭക്ഷണം പാകം ചെയ്ത പാത്രത്തില്‍ എന്തോ കലക്കിയ ശേഷം ഇളക്കുന്നത് അധ്യാപകരില്‍ ഒരാള്‍ കണ്ടു. അധ്യാപകര്‍ എത്തിയപ്പോഴേക്കും ഇയാള്‍ മതില്‍ ചാടി രക്ഷപെടുകയും ചെയ്തു. തുടര്‍ന്ന് ഭക്ഷണ പാത്രത്തിന് സമീപത്ത് നിന്ന് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തി. ഇത് വിഷമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.വിഷം കലര്‍ത്തുന്നതിനിടെ അധ്യാപകന്‍ കണ്ടതാണ് വന്‍ ദുരന്തം ഒഴിവാകാനുള്ള കാരണം. കസ്റ്റഡിയില്‍ എടുത്ത സത്യനെ തെന്മല സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്.
സ്ഥലത്തെ പ്രധാന വ്യാജമദ്യ വില്‍പ്പനക്കാരനാണ് പിടിയിലായ സിഎ സത്യന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമസഭയില്‍ ഇയാളുടെ വ്യാജ മദ്യവില്‍പ്പന ചോദ്യം ചെയ്തിരുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളാണ് ഗ്രാമസഭയില്‍ പരാതി ഉന്നയിച്ചത്. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ഇതേത്തുടര്‍ന്നാണ് സത്യന്‍ സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തിയത്. ഇക്കാര്യം വാര്‍ഡ് മെമ്പര്‍ റഷീദ് ഉള്‍പ്പടെയുള്ളവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment