മെല്‍ബണ്‍: [www.malabarflash.com] 29 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് ഇന്ത്യക്കാരിയായ യുവതിയും നാല് മാസം പ്രായമുള്ള മകനും മരിച്ചു. സുപ്രജ ശ്രീനിവാസും മകന്‍ ശ്രീഹനിനുമാണ് മെല്‍ബണിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വീണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ടെക് മഹീന്ദ്രയില്‍ ഐടി എന്‍ജിനിയറായ ഗണറാം ശ്രീനിവാസിന്റെ ഭാര്യയാണ് സുപ്രജ. ഇവരുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണ ഗണറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണവുമായി ആര്‍ക്കും ബന്ധമില്ലെന്നും ആത്മഹത്യയാണെന്നുമാണ് വിക്ടോറിയ പോലീസ് നല്‍കുന്ന പ്രാഥമിക നിഗമനം.
ബാല്‍ക്കെണിയില്‍ നില്‍ക്കുമ്പോള്‍ വീണതാകാമെന്ന സാധ്യതയും പോലീസ് നല്‍കുന്നുണ്ട്. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ബന്ധുക്കളുടെ തീരുമാനം. ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള മകള്‍ കൂടിയുണ്ട്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment