കാസര്‍കോട്: [www.malabarflash.com]യാത്രക്കാരന്റെ പണമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടംഗ കവര്‍ച്ചാ സംഘത്തെ റെയില്‍വെ പോലീസും യാത്രക്കാരും ചേര്‍ന്ന് ഓടിച്ച് പിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. ചൗക്കിയിലെ അഷ്‌റഫ്(26), തളങ്കര ബാങ്കോട് സ്വദേശി മുഹമ്മദ് അര്‍ഷാദ്(24) എന്നിവരെയാണ് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് 12.45 വോടെയാണ് സംഭവം. ചെന്നൈയിലേക്ക് പോകാനായി കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ ആസാം സ്വദേശി കനായി ബസുമദ്രതി(41)യുടെ പണവും രേഖകളും അടങ്ങിയ പഴ്‌സാണ് പ്രതികള്‍ അടിച്ചുമാറ്റിയത്.
മംഗളൂരു ചെന്നൈ മെയിലിന് പോകാനായി എത്തിയ യാത്രക്കാരന്‍ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് എത്തിയ കവര്‍ച്ചാ സംഘം അടുത്തകൂടി സംസാരിക്കുന്നതിനിടയിലാണ് യാത്രക്കാരന്റെ പോക്കറ്റില്‍ നിന്നും പഴ്‌സ് പൊക്കിയത്. സംഭവമറിഞ്ഞ യാത്രക്കാരന്‍ ബഹളം വെച്ചതോടെ സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റെയില്‍വെ പോലീസും ആര്‍.പി.എഫും, മറ്റ് യാത്രക്കാരും ചേര്‍ന്ന് തട്ടിപ്പറി സംഘത്തെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കവര്‍ന്ന പഴ്‌സും പണവും പ്രതികളില്‍ നിന്നും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ കവര്‍ച്ചക്ക് എത്തിയതാണെന്നും ഇവര്‍ മൊഴി നല്‍കി. ഇവര്‍ മറ്റ് ഏതെങ്കിലും മോഷണക്കേസുകളില്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment