വേദനയെടുത്ത് കരഞ്ഞപ്പോള്‍ പ്രസവയന്ത്രം എന്ന് വിളിച്ച് ലേബര്‍ റൂമില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരും ജീവനക്കാരും പരിഹസിച്ചു. ഏഴെണ്ണം പ്രസവിച്ചതല്ലേ എല്ലാം തന്നെയങ്ങ് ചെയ്താല്‍ മതിയെന്നായിരുന്നു പ്രതികരണം. യുവതി മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ നില വഷളായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. യുവതിയെ മര്‍ദ്ദിയ്ക്കുകയും ഗര്‍ഭപാത്രം നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment