Latest News

കണ്ണൂരിൽ ഹെൽമറ്റില്ലാതെ ബൈക്കോടിച്ചാൽ പിഴ വേണ്ട; ആശ്വസിക്കാൻ വരട്ടെ


കണ്ണൂർ [www.malabarflash.com]: ഹൈൽമറ്റ് ധരിക്കാത്തതിനു പോലീസ് പിടികൂടുന്ന ഇരുചക്ര വാഹനക്കാർ തൽക്കാലം തൽക്കാലം പിഴയടയ്ക്കണ്ട. ആശ്വസിക്കാൻ വരട്ടെ. ശരിക്കുള്ള ശിക്ഷ പുറകെ വരുന്നുണ്ട്. പോലീസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസ് ക്ലാസിൽ പങ്കെടുക്കണം. ചെത്തുബൈക്കിൽ ഹെൽമറ്റില്ലാതെ കറങ്ങുന്ന കൗമാരക്കാരെ ലക്ഷ്യമിട്ടു കണ്ണൂർ ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ലാസിൽ ഒരു തവണ പങ്കെടുത്തവർ പിന്നെ ജീവിതത്തിലൊരിക്കലും ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. ക്ലാസിന്റെ മെച്ചം കൊണ്ടല്ല; 50 പേർക്കിരിക്കാവുന്ന ഹാളിലാണ് നൂറും നൂറ്റൻപതും പേർക്കുള്ള ക്ലാസ് സംഘടിപ്പിക്കുക. ഇരിക്കാൻ സീറ്റ് കിട്ടണമെങ്കിൽ രാവിലെ 9.30 ന്റെ ക്ലാസിന് ഏഴിനു മുൻപേയെത്തണം. ഇല്ലെങ്കിൽ ഒരു മണിക്കൂർ നിന്നുകൊണ്ട് ക്ലാസിൽ പങ്കെടുക്കാം. ക്ലാസിൽ കാണിക്കുന്നതാകട്ടെ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുമ്പോൾ വാഹനം മറിഞ്ഞു തല ചിതറിത്തെറിക്കുന്ന മാരക വീഡിയോകൾ!
ഇരുചക്ര വാഹനമോടിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 100 രൂപയാണ് പിഴ. എന്നാൽ എത്രതവണ പിഴയടച്ചാലും വീണ്ടും ഹെൽമറ്റില്ലാതെ വണ്ടിയോടിക്കുന്നവരെ എന്തു ചെയ്യുമെന്ന ചോദ്യമാണ് ബോധവൽക്കരണ ക്ലാസിലെത്തിയത്. ഞായറാഴ്ചകളിൽ സിഐ ഓഫിസുകളിലാണ് ബോധവൽക്കരണ ക്ലാസ്.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.