കാസര്‍കോട് [www.malabarflash.com]: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം അന്വേഷിക്കുന്ന സി.ബി.ഐയുടെ പുനരന്വേഷണ സംഘം ചെമ്പരിക്കയിലെത്തി ശാസ്ത്രീയ പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയമാക്കും. ചെമ്പരിക്കയിലോ മേല്‍പ്പറമ്പിലോ ക്യാമ്പ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോവാനാണ് സിബിഐ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന.
സി ബി ഐ തിരുവനന്തപുരം യൂണിറ്റ് എസ് പി ജോസ്‌മോഹന്റെ നേതൃത്വത്തിലാണ് പുനരന്വേഷണം നടക്കുന്നത്. സി ബി ഐ ഓഫീസര്‍മാരായ സെല്ലാല്‍, ഡാര്‍വിഷ് എന്നിവരുടെനേതൃത്വത്തിലാണ് ഇപ്പോള്‍ ശാത്രീയ പരിശോധന നടക്കുന്നത്.
അതിനിടെ സി.ബി.ഐയുടെ ചോദ്യം ചെയ്യലിന് വിധേയമാകുന്നതിന് മുമ്പ് ഖാസിയുടെ ഡ്രൈവറായിരുന്ന ആദൂരിലെ ഹുസൈന്‍ ഖത്തറിലേക്ക് കടന്നത് ദുരൂഹത ഉയര്‍ത്തി. ഈ വിവരം അന്വേഷണ സംഘത്തെ ഖാസിയുടെ ബന്ധുക്കള്‍ അറിയിക്കുമെന്നാണ് അറിയുന്നത്.
ഖാസി മരിക്കുന്നതിന് മുമ്പ് അദ്ദേഹം ഉപയോഗിച്ചിരുന്ന വീട്ടിലെ മുറിക്ക് വേണ്ടി പുതിയ താഴ് വാങ്ങിയത് ഹുസൈനായിരുന്നു. താഴ് കൊണ്ടുപോവുന്നത് ഖാസിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ഒന്നിലധികം എടുത്തോളൂ എന്നും ആവശ്യമുള്ളത് തെരഞ്ഞെടുത്തതിന് ശേഷം തിരിച്ചു തന്നാല്‍ മതിയെന്നും കടയുടമ പറഞ്ഞപ്പോള്‍ ഒരു താഴ് മാത്രം മതിയെന്ന് പറഞ്ഞ് ഹുസൈന്‍ മടങ്ങുകയായിരുന്നുവെന്നും പറയപ്പെടുന്നു. ആദൂരിന് സമീപമാണ് ഹുസൈന്റെ വീട്. ആദ്യ സിബിഐ സംഘത്തിന്റെ ചോദ്യം ചെയ്യലിനും ഹുസൈന്‍ വിധേയനായിരുന്നു. ഖാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം നാട്ടിലെത്തിച്ച് മറവ് ചെയ്യുമ്പോള്‍ ഹുസൈന്റെ അസാന്നിധ്യവും അന്ന് പരക്കെ ചര്‍ച്ചയായതാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment