Latest News

മകന്‍ സ്‌കൂള്‍ ബസില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന നിലപാടിലുറച്ച് മാതാപിതാക്കള്‍


കൊച്ചി: [www.malabarflash.com]കൊച്ചിയില്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരന്‍ സ്‌കൂള്‍ ബസില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന നിലപാടിലുറച്ച് കുട്ടിയുടെ മാതാപിതാക്കള്‍. എന്തൊക്കെ തന്നെ സംഭവിച്ചാലും കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ സുരേഷ് പോലീസിന്റെ ക്രൂര മര്‍ദനമേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
കൊച്ചിയിലെ സ്വകാര്യ സ്‌കൂളിലെ ബസില്‍ ആറുവയസുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ സുരേഷിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കേസ് ഹാര്‍ബര്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ രംഗത്ത് വരുന്നത്. കുട്ടിയെ സുരേഷ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.
കുട്ടിയുടെ പിതാവും സുരേഷും തമ്മിലുണ്ടായ തര്‍ക്കമാണ് പരാതിക്ക് കാരണമെന്ന് സുരേഷിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുരേഷ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.