കോട്ടയം: [www.malabarflash.com] കുടിയൊഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് പിതാവ് നാലുകുട്ടികളെ നഗ്നരാക്കി പോലീസ് സ്റ്റേഷന് മുന്നിലിറക്കിവിട്ടു. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കോട്ടയം ഈസ്റ്റ് സ്റ്റേഷനുമുന്നിലാണ് നാടകീയരംഗങ്ങള്‍. കഞ്ഞിക്കുഴി സ്വദേശിയാണ് ബൈക്കില്‍ കയറ്റിക്കൊണ്ടുവന്ന നാലുകുട്ടികളെ സ്റ്റേഷന് മുന്നില്‍ ഇറക്കിവിട്ടത്. ബൈക്കില്‍നിന്നിറക്കുന്നതിനിടെ കുട്ടികളിലൊരാള്‍ക്ക് പരിക്കേറ്റു.
കഞ്ഞിക്കുഴി ഇറഞ്ഞാല്‍ പാലത്തിനുസമീപം പുറമ്പോക്കിലാണ് കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞദിവസം പോലീസിന്‍െറ സഹായത്തോടെ ഇവരെ ഒഴിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംഭവം. മൂന്ന് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയുമാണു നഗ്നരാക്കി സ്റ്റേഷന് മുന്നില്‍ ഇറക്കിവിട്ടത്. മദ്യലഹരിയിലാണ് ഇതെന്ന് പറയുന്നു.
ഒന്നരവയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെയാണ് ഉപേക്ഷിച്ചത്. തിരികെ ബൈക്കിനടുത്തേക്ക് എത്തിയ കുട്ടികളിലൊരാളെ ബലംപ്രയോഗിച്ച് പിന്തിരിപ്പിച്ചതായും ആക്ഷേപമുണ്ട്. തുടര്‍ന്ന്, ഇവിടെനിന്ന് രക്ഷപ്പെട്ട ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പോലീസിന്‍െറ നേതൃത്വത്തില്‍ എത്തിച്ച് ചികിത്സ നല്‍കി. കുട്ടികളെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറാന്‍ പോലീസ് ശ്രമിച്ചെങ്കിലും അമ്മക്കൊപ്പം പോയാല്‍ മതിയെന്ന് കുട്ടികള്‍ അറിയിച്ചു. ഇതോടെ ഇവരെ അമ്മക്ക് കൈമാറിയതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് ഇവര്‍ പോയി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment