കൊല്ലം [www.malabarflash.com]: പരവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. പൂതക്കുളം ജനാര്‍ദനവിലാസത്ത് വിജയന്‍പിള്ളയുടെ മകന്‍ ശ്രീലാല്‍ (24), ഒഴുകുപാറ പോളച്ചിറ ജെ. ആര്‍. എസ് വില്ലയില്‍ ജിതിന്‍ രാജ് (21) എന്നിവരാണ് മരിച്ചത്.
ശ്രീലാലിന്റെ കൂടെ യാത്രചെയ്തിരുന്ന യുവാവിനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11ഓടെ പൂതക്കുളം അമ്മാരത്ത്മുക്കിലായിരുന്നു അപകടം. ജിതിന്റെ മൃതദേഹം കൊല്ലം ജില്ലാആശുപത്രിയിലും ശ്രീലാലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ജിതിന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ശ്രീലാലിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരവൂര്‍ പോലീസ് കേസെടുത്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment