കാസര്‍കോട്:[www.malabarflash.com] ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ജീവനക്കാരിയും കളനാട് തൊട്ടി സ്വദേശിനിയുമായ നിമിതയുടെ കഴുത്തില്‍ നിന്ന് നാലരപവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച് അറസ്റ്റിലായ കോഴിക്കോട് താമരശ്ശേരി സ്വദേശി പി.ടി. മുഹമ്മദ് നിസാറി (24)നെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒരാഴ്ച മുമ്പ് മറ്റൊരു കേസില്‍ കൂത്തുപറമ്പ് പോലീസ് നിസാറിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കാസര്‍കോട് നിന്ന് മാല തട്ടിപ്പറിച്ച സംഭവം വ്യക്തമായത്.
ഏപ്രില്‍ 26ന് വൈകിട്ട് ജോലി കഴിഞ്ഞ് നിമിത ബസ് ഇറങ്ങി തറവാട് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല തട്ടിപ്പറിച്ച് കടന്ന് കളഞ്ഞത്. ഇനി ഒരാളെ പിടികിട്ടാനുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ. മോഹനന്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment