Latest News

വാഹനത്തിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ മുങ്ങുന്ന സംഘം കോഴിക്കോട് വിലസുന്നു


കോഴിക്കോട്: [www.malabarflash.com] വാഹനത്തിൽ ഫുൾടാങ്ക് പെട്രോൾ നിറച്ച ശേഷം പണം നൽകാതെ മുങ്ങുന്ന തട്ടിപ്പു സംഘം കോഴിക്കോട് വിലസുന്നു. തിരക്കു കുറഞ്ഞ സമയം നോക്കി ജീവനക്കാരെ കബളിപ്പിച്ചാണ് പണം തട്ടുന്നത്.
കോഴിക്കോട് പൂനൂരിലെ ഭാരത് പെട്രോളിയം പമ്പിലെ സിസിടിവി ദൃശ്യങ്ങളാണിത്. ബൈക്കിൽ എത്തിയ സംഘം ഫുൾ ടാങ്ക് പെട്രോൾ അടിച്ചു. പിന്നെ, പണം നൽകാതെ മുങ്ങി. പൾസർ ബൈക്കിലാണ് രണ്ടു പേർ എത്തിയത്. പെട്രോൾ അടിച്ച ശേഷം പണം നൽകാതെ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയൽ പതിഞ്ഞതാണ് ഏക തുമ്പ്. ബൈക്കു യാത്രക്കാരെ കേന്ദ്രീകരിച്ച് മുക്കം പോലീസിന്റെ അന്വേഷണം തുടരുകയാണ്. പെട്രോൾ തട്ടുകയാണ് ഇത്തരക്കാരുടെ രീതി.
ഇങ്ങനെ, പെട്രോൾ നിറച്ച ബൈക്കുമായി ഏതെങ്കിലും തരത്തിലുള്ള പിടിച്ചുപറി നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പെട്രോൾ നിറയ്ക്കുന്നതിന് മുമ്പ് പണം വാങ്ങണമെന്ന് പമ്പ് ഉടമകൾ ജീവനക്കാർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പലപ്പോഴും ബൈക്കു യാത്രക്കാരെ വിശ്വസിക്കുന്നത് ജീവനക്കാർക്കു കെണിയാകുന്നത്. ഫുൾ ടാങ്ക് പെട്രോളുമായി മുങ്ങുന്നവരിൽ പലരും കോളജ് വിദ്യാർഥികളാണെന്ന നിഗമനത്തിലാണ് പോലീസ്. കേസെടുത്ത് അന്വേഷിക്കുന്നുണ്ടെങ്കിലും ബൈക്കു യാത്രക്കാരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.