Latest News

സിദ്ദിഖ് വധം: ഒരാള്‍ കസ്റ്റഡിയില്‍

തലശേരി:[www.malabarflash.com] ന്യൂമാഹിയിലെ വ്യാപാരിയായ പുതിയപുരയില്‍ വൈദ്യന്റവിട സിദ്ദിഖിനെ (69) കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൂത്തുപറമ്പ് കോട്ടയം പൊയില്‍ സ്വദേശി കളരിപ്പറമ്പത്ത് യൂസുഫിനെ (55) യാണ് തലശേരി ഡിവൈഎസ്പി സാജുപോള്‍, സിഐ പി.എം. മനോജ്, ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന്റെ മൃതദേഹം മമ്മിമുക്ക് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

മാഹിയില്‍ മദ്യപിക്കാനെത്തിയ കര്‍ണാടക ബെല്ലാരി സ്വദേശിയും കണ്ണൂര്‍ സൗത്ത് ബസാറിലെ താമസക്കാരനുമായ കിണര്‍ നിര്‍മാണ തൊഴിലാളിയില്‍നിന്നു നഷ്ടപ്പെട്ട മൊബൈല്‍ ഫോണും വസ്ത്രങ്ങളും അടങ്ങിയ കവര്‍ പ്രതിക്കു നേരത്തേ ലഭിച്ചിരുന്നു. അന്വേഷണം വഴി തിരിച്ചു വിടാന്‍ പ്രതി ഈ വസ്ത്രങ്ങളായിരുന്നു കൊലനടത്തുമ്പോള്‍ ധരിച്ചത്. കൊലയ്ക്കു ശേഷം മുള്ളന്‍പന്നി മാളമുണ്ടാക്കിയ കബര്‍ കണ്ടെത്തി. മണ്ണു നീക്കി സിദ്ദീഖിന്റെ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുശേഷം മൃതദേഹത്തിന്റെ കാല്‍പാദം പുറത്താവുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കബര്‍ നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ സിദ്ദിഖില്‍നിന്നാണ് പ്രതി വാങ്ങിയത്. ഇതിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ കൊല നടത്തിയ ശേഷം പെരിങ്ങാടിയിലെ ഒരു പ്രമുഖന്റെ വീട്ടില്‍ സക്കാത്തിനായി പോയി.

പ്രദേശത്തു നടന്ന ചില മോഷണങ്ങളില്‍ പ്രതിക്കു ബന്ധമുള്ളതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഇയാളെ നേരത്തേ ചോദ്യംചെയ്തിരുന്നു.

ഭാര്യാസഹോദരനെ അക്രമിച്ച കേസിലും ചോദ്യംചെയ്തിരുന്നു. മിലിട്ടറി സ്‌റ്റൈലില്‍ മുടി മുറിച്ചു സൈനികനെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ സഞ്ചാരം.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.