കണ്ണൂര്‍:[www.malabarflash.com] പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നാലു ബിജെപി പ്രവര്‍ത്തകരും രണ്ടു സിപിഎം പ്രവര്‍ത്തകരും അറസ്റ്റിലായി. കൊലയുമായി നേരിട്ടു ബന്ധമുളളവരാണ് ഇവരെന്ന് അന്വേഷണസംഘം അറിയിച്ചു.
സിപിഎം പ്രവര്‍ത്തകന്‍ ധനരാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു ബിജെപി പ്രവര്‍ത്തകരും, ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.
പ്രതികളില്‍ ഭൂരിഭാഗം പേരെയും നേരത്തേ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരെ രഹസ്യ സങ്കേതത്തില്‍ വച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ചോദ്യംചെയ്തിരുന്നു. കക്കന്‍ പാറ സ്വദേശികളാണ് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍. അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ അന്നൂര്‍ സ്വദേശികളാണ്.
രാമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന 22 സിപിഎം പ്രവര്‍ത്തകരെക്കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
ധനരാജന്റെ കൊലപാതകത്തില്‍ ഏഴുപേരാണ് പ്രധാന പ്രതികള്‍. ഇവരില്‍ നാലുപേരാണ് ഇപ്പോള്‍ അറസ്റ്റിലായത്. മൂന്നുപേരെ കൂടി കണ്ടെത്താനുണ്ട്. ഇവരെക്കൂടി ഉടന്‍ പിടികൂടാനാവും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അറസ്റ്റുചെയ്ത പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment