വളരെ നാളുകളായി കാളീശ്വരിയെ പ്രണയിക്കുകയായിരുന്നു കാര്‍ത്തിക്. എന്നാല്‍ തന്റെ പ്രണയം യുവാവ് പെണ്‍കുട്ടിയോട് തുറന്നു പറഞ്ഞിരുന്നില്ല. ഒടുവില്‍ പ്രണയാഭ്യര്‍ത്ഥനയുമായി കവിതയെഴുതാന്‍ യുവാവ് തീരുമാനിച്ചു. അഞ്ച് പേജ് കവിതയാണ് യുവാവ് എഴുതിയത്. എന്നാല്‍ കവിത വായിച്ച പെണ്‍കുട്ടി പരിഹസിച്ച് ചിരിക്കുകയാണ് ചെയ്തത്. ശേഷം ഇത് സുഹൃത്തുക്കളേയും മാതാപിതാക്കളേയും കാണിക്കുകയും ചെയ്തു. ബന്ധുക്കളും കളിയാക്കിയതോടെ കാളീശ്വരിയോട് കാര്‍ത്തിക്കിന് അടങ്ങാത്ത പകയായി. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തന്നെ കാര്‍ത്തിക് തീരുമാനിക്കുകയായിരുന്നു.
സംഭവ ദിവസം വാന്‍ ഡ്രൈവറായ കാര്‍ത്തിക് തന്റെ വണ്ടിയുമായി കാളീശ്വരി പഠിച്ചിരുന്ന പഞ്ചായത്ത് യൂണിയന്‍ ഹൈസ്‌കൂളിന് സമീപമെത്തി. പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വരുന്നതിന് വേണ്ടി കാത്തിരുന്നു. സ്‌കൂള്‍ വിട്ട് വന്ന കാളീശ്വരിയെ വീട്ടില്‍ കൊണ്ടുപോയാക്കാം എന്നു പറഞ്ഞ് യുവാവ് വാനില്‍ക്കയറ്റി. അല്‍പ സമയത്തിനകം വീട്ടിലെത്തുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് പറയുകയും ചെയ്തു. ശേഷം വാന്‍ ഒഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് പിന്നാലെ താന്‍ കാളീശ്വരിയെ കൊലപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ അമ്മയോടും ബന്ധുക്കളോടും വിളിച്ചു പറഞ്ഞു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment