കീവ്: [www.malabarflash.com] രോഗികളുടെ നഗ്ന ശരീരത്തിനൊപ്പം സെല്‍ഫിയെടുത്ത്, അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് രസിക്കുന്ന ഒരു ഡോക്ടര്‍. അതും ലോക പ്രശസ്തന്‍. വിശ്വസിക്കാന്‍ അല്‍പം പ്രയാസമുണ്ടാകും. എന്നാല്‍ അങ്ങനെ ഒരാളുണ്ട്. ഉക്രൈന്‍ സ്വദേശിയായ പ്ലാസ്റ്റിക് സര്‍ജന്‍ എഡ്ഗര്‍ കാമിന്‍സ്‌കൈയാണ് കഥയിലെ താരം. ഇദ്ദേഹത്തിന്റെ ചൂഷണത്തിനിരയാകുന്നതാകട്ടെ സ്ത്രീകളും.
ചെറുപ്പക്കാരികളായ സ്ത്രീകളാണ് എഡ്ഗറിന്റെ ഇരകള്‍. ശസ്ത്രക്രിയയ്ക്കായി എത്തുന്ന സ്ത്രീകളെ മയക്കി കിടത്തിയ ശേഷം ഇവരുടെ വസ്ത്രങ്ങള്‍ മാറ്റി ഇയാള്‍ അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കും. ശേഷം ഇത് ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ പോസ്റ്റ് ചെയ്യുകയും ചെയ്യും. ഡോക്ടറില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച് ചികിത്സയ്ക്കായി എത്തുന്ന സ്ത്രീകള്‍ എന്നാല്‍ സംഭവങ്ങളൊന്നും അറിയാറില്ല. മുഖമില്ലാതെ ശരീര ഭാഗങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് ഫോട്ടോ എടുക്കുന്നത് എന്നത് കൊണ്ടു തന്നെ ആര്‍ക്കൊക്കെയാണ് അപകടം സംഭവിച്ചതെന്ന് മനസിലാകില്ല എന്നതാണ് വാസ്തവം.
കഴിഞ്ഞ എട്ടു വര്‍ഷമായി പ്ലാസ്റ്റിക് സര്‍ജറിയില്‍ മികവ് തെളിച്ച വ്യക്തിയാണ് എഡ്ഗര്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തില്‍ അധികം പേരാണ് എഡ്ഗറെ ഫോളോ ചെയ്യുന്നത്. ‘സെല്‍ഫികളുടെ രാജാവ്’ എന്നാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അറിയിപ്പെടുന്നത്. സംഭവം വിദേശ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായി വന്നിട്ടുണ്ടെങ്കിലും എഡ്ഗറിനെതിരെ പരാതിയുമായി ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ പൊലീസ് നടപടികളില്‍ നിന്നും ഉള്‍പ്പെടെ രക്ഷപ്പെട്ട് ജീവിക്കുകയാണ് എഡ്ഗറിപ്പോള്‍.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment