Latest News

പ്രശസ്ത പാരാനോര്‍മര്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


ഡെല്‍ഹി: [www.malabarflash.com] ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ(32) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡെല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്ളാറ്റില്‍ കുളിമുറിയില്‍ മരിച്ച നിലയിലാണ് തിവാരിയെ കണ്ടെത്തിയത്. പൈലറ്റായിരുന്ന തിവാരി പിന്നീട് പാരാനോര്‍മല്‍ രംഗത്തേക്ക് തിരിയുകയായിരുന്നു. അസാധാരണമായ വസ്തുതകളെ കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിരുന്ന ഗൗരവ് ഒരു ഹിപ്‌നോട്ടിക് വിദഗ്ധന്‍ കൂടിയായിരുന്നു.വ്യാഴാഴ്ച രാവിലെ വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ തിവാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബങ്ങള്‍ തള്ളി. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്നാണ് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും പറയുന്നത്.
തിവാരിയുടെ കഴുത്തിന് ചുറ്റും കറുത്ത പാട് കണ്ടെത്തിയതായും ശ്വാസംമുട്ടിയാണ് മരണമെന്ന് കരുതുന്നതെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് തിവാരി വിവാഹിതനായത്. ദുഷ്ടശക്തികള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എത്ര ശ്രമിച്ചിട്ടും അവയെ നിയന്ത്രിക്കാന്‍ പാടുപെടുന്നുവെന്നും തിവാരി പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു.
2009-ല്‍ ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത് തിവാരിയായിരുന്നു. പ്രേതങ്ങളേയും കെട്ടുകഥകളേയും ഭയന്ന് കഴിയുന്ന ജനങ്ങളെ അവയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പാരാനോര്‍മല്‍ സൊസൈറ്റി ആരംഭിച്ചത്. പ്രേതബാധയുണ്ടെന്ന് ഭയപ്പെട്ടിരുന്ന ഇടങ്ങളിലേക്ക് യാത്രകളും സംഘടന സംഘടിപ്പിച്ചിരുന്നു. തിവാരി ഇത്തരം ആറായിരത്തോളം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.