ലക്‌നൗ: [www.malabarflash.com]ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന 21കാരി 3 മാസം ഗര്‍ഭിണി. സോണോഗ്രഫി റിപ്പോര്‍ട്ടിലാണു സംഭവം വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ യു പി യിലെ ജയിലില്‍ ആകുന്നത്. റിപ്പോര്‍ട്ട് അനുസരിച്ചു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സംശയതോന്നിയ സീനിയര്‍ പ്രിസണ്‍ കണ്‍സള്‍ട്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു യുവതിയെ പരിശോധനയ്ക്ക് അയച്ചത്. മാരകായുധം കൊണ്ടു ബന്ധുവിനെ കൊലപ്പടുത്തിയ കേസിലാണു യുവതി അമ്മയ്ക്കും സഹോദരിക്കും ഒപ്പം ജയിലിലായത്. ആഴ്ചയില്‍ ഒരിക്കല്‍ ജയില്‍ സന്ദശിച്ചിരുന്ന വനിത ഡോക്ടറോടും ഇവര്‍ ഈ വിവരം പറഞ്ഞിരുന്നില്ല. സംഭവത്തിനു വ്യക്തത നല്‍കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ജയില്‍ അധികൃതര്‍. യുവതി കേസിന്റെ വാദത്തിനായി കോടതിയില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു എന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment