തലശ്ശേരി:[www.malabarflah.com] വിസ വാഗ്ദാനം നല്‍കി പണം വാങ്ങി മുങ്ങിനടക്കുകയായിരുന്ന ഉദുമ സ്വദേശിയായ യുവാവ് തലശ്ശേരിയില്‍ പിടിയിലായി. ഉദുമ ബാര സ്വദേശി സുലൈമാന്റെ മകന്‍ മുഹമ്മദ് റഷീദ് എന്ന മനു (29) ആണ് പിടിയിലായത്.
എന്നാല്‍ പണമോ വിസയോ നല്‍കാത്തതിനാലാണ് യുവാവിനെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും പിടികൂടിയത്. പറശ്ശിനിക്കടവിലാണ് താമസമെന്നും പേര് മനു എന്നുമാണ് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പറഞ്ഞിരുന്നത്. സ്വന്തം പേരും സ്ഥലവും മറച്ചുവെച്ച് മനു എന്ന വ്യാജപേരില്‍ അറിയപ്പെടാനും കാരണമായതിനെ കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.
ഇയാളെ തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും ചിലര്‍ ചേര്‍ന്ന് പിടികൂടി തലശ്ശേരി പോലീസിന് കൈമാറിയത്. നേരത്തെ വിദേശത്തായിരുന്ന റഷീദ് അടുത്തിടെയാണ് തലശ്ശേരിയില്‍ എത്തിയത്. ഇവിടെ മനു എന്ന പേരിലാണ് അറിയപ്പെട്ടതും. പല സ്ഥലങ്ങളിലും വെല്‍ഡിംഗ് ജോലി ചെയ്ത് കഴിയുകയായിരുന്ന യുവാവ് വിസ വാഗ്ദാനം ചെയ്ത് മനേക്കരയിലെ ജാസിന്‍ എന്നയാളില്‍ നിന്നും പതിനായിരം രൂപ വാങ്ങിയിരുന്നുവത്രെ.
എന്നാല്‍ പണമോ വിസയോ നല്‍കാത്തതിനാലാണ് യുവാവിനെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും പിടികൂടിയത്. പറശ്ശിനിക്കടവിലാണ് താമസമെന്നും പേര് മനു എന്നുമാണ് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പറഞ്ഞിരുന്നത്. സ്വന്തം പേരും സ്ഥലവും മറച്ചുവെച്ച് മനു എന്ന വ്യാജപേരില്‍ അറിയപ്പെടാനും കാരണമായതിനെ കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment