Latest News

ഒരു മാസം പ്രായമുള്ളപ്പോള്‍ നഷ്ടപ്പെട്ട 'മൂക്ക്' 12ാം വയസില്‍ തിരിച്ചു കിട്ടി


ഇന്‍ഡോര്‍: [www.malabarflash.com] ഡോക്ടര്‍മാരുടെ ചികിത്സ പിഴവുമൂലം ഒരു മാസം പ്രായമുള്ളപ്പോള്‍ മൂക്ക് നഷ്ടപ്പെട്ട കുട്ടിക്കു 12ാം വയസില്‍ മൂക്ക് വെച്ചു പിടിപ്പിച്ചു.അരുണ്‍ പട്ടേല്‍ എന്ന കുട്ടിക്കാണു വര്‍ഷങ്ങള്‍ക്കു മുമ്പു നഷ്ട്ടപ്പെട്ട മൂക്ക് തിരിച്ചു കിട്ടിയത്. ഒരു മാസം പ്രായമുള്ളപ്പോള്‍ ചികിത്സയുടെ ഭാഗമായി നല്‍കിയ ഇഞ്ചക്ഷനാണു മൂക്ക് അപ്രത്യക്ഷമാകാന്‍ കാരണം. മൂക്കിന്റെ സ്ഥാനത്തു ദ്വാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
നാലു ഘട്ടങ്ങളിലായി ഒരു വര്‍ഷം സമയമെടുത്തു നടത്തിയ പ്ലാസ്റ്റിക്ക് സര്‍ജറിയിലൂടെയാണു മൂക്ക് വീണ്ടും വെച്ചു പിടിപ്പിച്ചത്.  മൂക്ക് ഇല്ലാത്തതിന്റ പേരില്‍ സുഹൃത്തുക്കള്‍ അരുണിനെ ഒരു വിചിത്ര ജീവിയായി കണ്ടിരുന്നു.  ഇനി ഇവര്‍ക്കു മുമ്പില്‍ ഒറ്റപ്പെടില്ല എന്ന സന്തോഷത്തിലാണ് അരുണ്‍.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.