കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബി.കെ ബന്‍സലിന്റെ ഭാര്യയും മകളും ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് കോടതിയുടെ അഭിപ്രായപ്രകടനം. ഭാര്യയുടേയും മകളുടേയും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ ബന്‍സലിന് ജാമ്യം അനുവദിച്ചു.
കൈക്കൂലിക്കേസുകളില്‍ തിടുക്കത്തിലുള്ള അറസ്റ്റ് അത്യാവശ്യമാണോ എന്ന് സിബിഐ ചിന്തിക്കണം. കൊലപാതം പോലെയുള്ള ഒരു കേസല്ലിത്. കഴിഞ്ഞ കാലങ്ങളില്‍ സിബിഐ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിരുന്നില്ല. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കെതിരേയുള്ള തെളിവുകള്‍ ശക്തമാണോ എന്നും നോക്കണം- കോടതി പറഞ്ഞു.
മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബി.കെ.ബന്‍സലിനെ കൈക്കൂലിക്കേസില്‍ അറസ്്റ്റ് ചെയ്തതില്‍ മനംനൊന്ത് അദ്ദേഹത്തിന്റെ ഭാര്യയും മകളുമാണ് ജീവനൊടുക്കിയത്. ഡല്‍ഹി മയൂര്‍വിഹാറിലെ വീട്ടിലാണ് ബന്‍സലിന്റെ ഭാര്യ സത്യഭാമയേയും (58) മകള്‍ നേഹയേയും (27) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന് എഴുതിയ കുറിപ്പ് മൃതദേഹങ്ങള്‍ക്കടുത്തുനിന്നു പോലീസ് കണ്ടെടുത്തിരുന്നു.
മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്‍ഡര്‍ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന ഔഷധ കമ്പനിയുമായുള്ള സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബന്‍സലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ബന്‍സലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment