മുംബൈ [www.malabarflash.com]: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പുതിയ വിവാദത്തിൽ. മൂന്ന് വർഷം മുൻപ് മരിച്ച എക്സൈസ് ഇൻസ്പെക്ടർ സന്ദീപ് മാരുതി സേബിളിനെ ഖോലാപുരിൽ നിന്നും നാസിക്കിലേക്ക് സ്ഥലം മാറ്റിയാണ് മുംബൈ മുഖ്യമന്ത്രി പുതിയ വിവാദത്തിൽ കുരുങ്ങിയത്. ഉടൻ തന്നെനാസിക്കിൽ റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ ശിക്ഷണനടപടി ഉണ്ടാകുമെന്ന് സന്ദീപിന്റെ സ്ഥലമാറ്റ ഉത്തരവിൽ പറയുന്നതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വർഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തിലാണ് സന്ദീപ് മരിച്ചത്. സന്ദീപിന്റെ ഭാര്യ ഒരു ജോലിക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നതിനിടയ്ക്കാണ് ഈ സംഭവം.മരിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സംഭവത്തിൽമഹാരാഷ്ട്ര സർക്കാർ ഒരു ക്ലാർക്കിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment