Latest News

അസുഖം മൂലം ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു


സീതാംഗോളി: [www.malabarflash.com] അസുഖം മൂലം മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. സീതാംഗോളിക്ക് സമീപം ബേള ദര്‍ബത്തടുക്കയിലെ നാരായണ-ദേവകി ദമ്പതികളുടെ മകളും നായിക്കാപ്പ് മുജങ്കാവിലെ ഭാരതി വിദ്യാപീഠം അധ്യാപികയുമായ അക്ഷത(22)യാണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് അസുഖം പിടിപെട്ടത്. ഇതേ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയായി അബോധാവസ്ഥയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങള്‍ അങ്കിത, പവിത്ര, അജിത്.

Keywords: Obit News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.