Latest News

ഉച്ച മുതല്‍ നിരീക്ഷണത്തില്‍, മൂന്ന് മിനിറ്റില്‍ അറസ്റ്റ്; ടെക്കിയുടെ കൊലപാതകി പോലീസ് വലയിലായതിങ്ങനെ


ചെന്നൈ: [www.malabarflash.com] ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി. രാംകുമാറിനെ പോലീസ് വലയിലാക്കിയത് മൂന്ന് മിനിറ്റ് കൊണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ പോലീസ് നീക്കം വൈകിട്ട് പത്ത് മണിയോടെയാണ് അവസാനിച്ചത്. ഉച്ച മുതല്‍ രാംകുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് സംഘം വൈകിട്ട് പത്ത് മണിയോടെ ഇയാളുടെ വീട് വളയുകയും മൂന്ന് മിനിറ്റ് കൊണ്ട് വലയിലാക്കുകയും ചെയ്തു. ചെങ്കോട്ടയ്ക്ക് സമീപത്തെ മീനാക്ഷിപുരത്തെ വീട്ടില്‍ രാംകുമാര്‍ ഉണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘത്തിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉച്ച മുതല്‍ മഫ്തിയില്‍ മീനാക്ഷിപുരത്ത് ഉണ്ടായിരുന്നു.
വയലില്‍ ആടിനെ മേയ്ക്കുകയായിരുന്ന രാംകുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. രാവിലെ മുതല്‍ തന്നെ ഇയാള്‍ വയലിലുണ്ടായിരുന്നു. രാംകുമാര്‍ വീട്ടില്‍ തിരിച്ചെത്തുന്നത് വരെ അറസ്റ്റ് ചെയ്യാനുള്ള ഒരു നീക്കവും നടത്തരുതെന്ന് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. മീനാക്ഷിപുരത്തെ ഒരു കോളനിയിലാണ് രാംകുമാറിന്റെ വീട്. പോലീസ് നീക്കത്തില്‍ സംശയം തോന്നിയാല്‍ പ്രതി രക്ഷപെടാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഈ നീക്കം. തിരുനെല്‍വേലി ഡി.ഐ.ജി ആര്‍. ദിനകരനും തിരുനെല്‍വേലി എസ്.പി വി. വിക്രമനും വൈകുന്നേരത്തോടെ തെങ്കശി പോലീസ് സ്‌റ്റേഷനില്‍ എത്തി അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ മീനാക്ഷിപുരത്തേക്കുള്ള വൈദ്യുതി ബന്ധം വിചേ്ഛദിച്ച പോലീസ്, രാംകുമാറിന്റെ വീട് വളഞ്ഞു. ചില അയല്‍വാസികള്‍ പുറത്തിറങ്ങിയെങ്കിലും പോലീസിനെ കണ്ട് അവര്‍ പിന്‍വാങ്ങി. തുടര്‍ന്ന് അകത്ത് കയറിയ പോലീസ് സംഘം രാംകുമാറിന്റെ പിതാവിനോട് മകനെപ്പറ്റി അന്വേഷിക്കുകയും അകത്തെ മുറിയില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്ത സജീവമായിരുന്നതിനാല്‍ ഇയാള്‍ എത് നിമിഷവും അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു.
പോലീസിനെ കണ്ട ഉടന്‍ കയ്യില്‍ കരുതിയിരുന്ന ആയുധം എടുത്ത് രാംകുമാര്‍ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. സ്വാതി കൊലക്കേസിലെ പ്രതിയെയാണ് അറസ്റ്റ് ചെയ്യാന്‍ പോകുന്നതെന്ന് പോലീസ് സംഘത്തിലെ തെങ്കാശി ഇന്‍സ്‌പെക്ടര്‍ കെ.എസ് ബാലമുരുഗനൊഴികെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. പോലീസിനെ ഒരാഴ്ച വട്ടം കറക്കിയ പ്രതി വലയിലായ വിവരം ഉടന്‍ തന്നെ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ടി.കെ രാജേന്ദ്രനെ തെങ്കശി പോലീസ് അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.