Latest News

നീലേശ്വരം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു


കാഞ്ഞങ്ങാട്: [www.malabarflash.com] നീലേശ്വരം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപത്തെ ബാബുരാജ്(39)ആണ് മരിച്ചത്. ഇബ്ര കോളേജ് ഓഫ് ടെക്‌നോളജിക്ക് സമീപത്താണ് അപകടമുണ്ടായത്. മൂന്ന് ദിവസം മുമ്പായിരുന്നു അപകടം. നാട്ടില്‍ നിന്നും തിരിച്ച് മസ്‌ക്കറ്റില്‍ വിമാനമിറങ്ങി ജോലി സ്ഥലത്തേക്ക് പോകുമ്പാഴാണ് അപകടമുണ്ടായത്. ബാബുരാജ് സഞ്ചരിച്ച ടാക്‌സി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒമാന്‍, ബംഗ്ലാദേശ് സ്വദേശികളും മരിച്ചതായി വിവരമുണ്ട്. ഇബ്ര-ബിദിയ റോഡില്‍ ഇദ്‌രീസില്‍ ലോണ്‍ട്രി ഷോപ്പ് നടത്തിവരികയായിരുന്നു ബാബുരാജ്. ഇബ്ര ആസ്പത്രിയില്‍ അജ്ഞാത മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ച് ആസ്പത്രിയില്‍ എത്തിയവരാണ് ബാബുരാജിനെ തിരിച്ചറിഞ്ഞത്. സരോജിനിയാണ് അമ്മ. ഭാര്യ: സ്മിത. മൂന്ന് മക്കളുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.