Latest News

മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് അമരാവതി അന്തരിച്ചു

കൊച്ചി:[www.malabarflash.com] ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ ഷഫീഖ് അമരാവതി (44) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സദ്‌വാര്‍ത്ത, മാധ്യമം, സിറ്റികേബിള്‍ എന്നിവയുടെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചാണ് ഷഫീഖ് അമരാവതി പത്രപ്രവര്‍ത്തനം ആരംഭിച്ചത്.

നിരവധി പുസ്തകങ്ങളുടെ രചയിതാവ്, ഗായകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. എം കെ അര്‍ജുനന്‍ മാസ്റ്ററുടെ ജീവിത മുഹൂര്‍ത്തങ്ങളും അഭിമുഖങ്ങളും ഉള്‍പ്പെടുത്തി 'കസ്തൂരി മണക്കുന്നല്ലോ' , 'മെഹബൂബ് മുതല്‍ മേദിനിവരെ' തുടങ്ങി നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.

ഫോര്‍ട്ട് കൊച്ചി കല്‍വത്തി എട്ടാംനമ്പര്‍ ലൈനില്‍ കെ.എം ബദറുദ്ധീന്റെയും കെ.ഐ ബീവിയുടെയും രണ്ടാമത്തെ മകനാണ്. സുനിതയാണ് ഭാര്യ. മക്കള്‍: സഫ്ദര്‍ ഹാഷ്മി, സൈഗാള്‍ എന്നിവരാണ്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 ന് കല്‍വത്തി ജുമാ മസ്ജിദില്‍.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.