രാവിലെ പത്ത് മണിക്ക് എ.കെ.ജി മന്ദിരത്തില്‍ നിന്ന് എല്‍.ഡി.എഫ് ഐഎന്‍എല്‍ നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റിലെത്തിയാണ് വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കുക.
ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ മൊയ്തീന്‍ കുഞ്ഞി കളനാട് ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കെ അന്തരിച്ച പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ.എം ഷാനവാസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജിനെ തന്നെയാണ് ബിജെപി ഇത്തവണയും കളത്തിലിറക്കുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment