പൈക്ക: [www.malabarflash.com] അസുഖം മൂലം ചികിത്സക്കായി കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വിമാനത്താവളത്തില്‍ നിന്ന് ആസ്പത്രിയിലെത്തിയ ഉടനെ മരിച്ചു. പൈക്ക കൊയര്കൊച്ചിയിലെ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകന് പ്രമോദാ(32)ണ് മരിച്ചത്. കുവൈറ്റിലായിരുന്നു ജോലി. നാലുമാസം മുമ്പ് അര്‍ബുദം ബാധിച്ച് കുവൈറ്റില്‍ ചികിത്സ തേടി വരികയായിരുന്നു. വിദഗ്ധ ചികിത്സക്കായാണ് നാട്ടിലേക്ക് വന്നത്. ചൊവ്വാഴ്ച്ച കൊച്ചിയില്‍ വിമാനമിറങ്ങിയ പ്രമോദിനെ തലശ്ശേരിയിലെ കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. ഭാര്യ: സുജിത. മക്കള്‍: ഋദൈ്വത് (4 വയസ്), മയൂഖ (ആറ് മാസം). സഹോദരങ്ങള്‍: ബിന്ദു, ചന്ദ്രകുമാരി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment