Latest News

ഭീകരവാദം അജ്ഞതയുടെ സൃഷ്ടി: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍

കാസര്‍കോട്:[www.malabarflash.com] ആഗോളതലത്തില്‍ വ്യപകമാകുന്ന ഭീകരവാദവും തീവ്രവാദവും മതത്തെ സംബന്ധിച്ച അജ്ഞതയുടെ ഫലമാണെന്നും ശരിയായ രീതിയില്‍ മതത്തെ മനസ്സിലാക്കാനും വിലയിരുത്താനും അവസരം സൃഷ്ടിക്കുക വഴി ഈ പ്രവണതകള്‍ക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ പതിനേഴാം ബാച്ചിന്റെ ക്ലാസുല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റ് യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖാ അഹ്മദ് മൗലവി അനുഗ്രഹ ഭാഷണം നടത്തി. 

ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പി.ജി. ഡീന്‍ കെ. സി. മുഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ഖത്വീബ് കെ. എം അബ്ദുല്‍ മജീദ് ബാഖവി , സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി. ഇ അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ എന്‍. എ അബൂബക്കര്‍, കെ. എസ് മുഹമ്മദ് കുഞ്ഞി ഹാജി, ജമാഅത്ത് ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി, എന്‍ എം കറമുല്ല ഹാജി, കെ. എം അബ്ദുല്‍ ഹമീദ് ഹാജി, എം. പി ശാഫി ഹാജി, കെ. എ. എം ബശീര്‍, ടി. എ ശാഫി, കെ. എം അബ്ദുല്‍ റഹ്മാന്‍, ടി. എ ഖാലിദ്, മുഹമ്മദ് ഹാജി വെല്‍ക്കം, കെ. എച്ച് അഷ്‌റഫ്, അസ്‌ലം പടിഞ്ഞാര്‍, എന്‍. കെ അമാനുല്ല, ആദം കുഞ്ഞി തളങ്കര, ഹസൈനാര്‍ തോട്ടുംഭാഗം, ലുഖ്മാന്‍ തളങ്കര, ഫൈസല്‍ മുഹ്‌സിന്‍, യൂനുസ് അലി ഹുദവി പ്രസംഗിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.