Latest News

‘പട്ടിണി കിടക്കേണ്ടി വന്നാലും ഇനി ചത്ത പശുക്കളെ നീക്കം ചെയ്യില്ല’ എന്ന് ദളിതര്‍: പ്രതിഷേധിച്ച ദളിതന് സവര്‍ണരുടെ ആക്രമണം


ഗാന്ധിനഗര്‍ [www.malabarflash.com]: ഉന സംഭവത്തില്‍ പ്രതിഷേധിച്ച ചിരാഗ് ദേശാഭായി പാര്‍മര്‍ എന്ന ദളിതനുനേരെ സവര്‍ണരുടെ ആക്രമണം. ചത്തപശുവിനെ നീക്കം ചെയ്യാന്‍ വിസമ്മതിച്ച ഇയാളെ ഭൂവുടമകളായ ചൗധര്യ വിഭാഗത്തിലുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നു.
ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ഗുജറാത്തില്‍ നാലു ദളിതര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച ദളിതര്‍ ചത്തപശുവിനെ നീക്കം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞദിവസം ഇത്തരത്തില്‍ പ്രതിഷേധിച്ച പാര്‍മറെ ചൗധര്യ വിഭാഗത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിക്കുകയായിരുന്നു. പാര്‍മറുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. ഇതിനെതിരെ പാര്‍മര്‍ നല്‍കിയ പരാതിയില്‍ നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഉനയില്‍ ദളിതര്‍ക്കുനേരെ നടന്ന അതിക്രമമാണ് തന്നെപ്പോലുള്ള ദളിതരുടെ ജീവിതത്തില്‍ വഴിത്തിരിവായതെന്നാണ് അദ്ദേഹം പറയുന്നത്.
‘പട്ടിണി കിടക്കേണ്ടി വന്നാലും ഇനി ചത്ത മൃഗങ്ങളെ നീക്കം ചെയ്യില്ല’ എന്നാണ് ദളിത് നേതാവായ ഹിരാഭായ് രാംജിഭായി പറയുന്നത്. സമാധാന പരമായാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്തുദിവസത്തിനിടെ പ്രദേശത്തുനിന്നും 150 ചത്തമൃഗങ്ങളെയാണ് മുനിസിപ്പാലിറ്റിക്കു സംസ്‌കരിക്കേണ്ടി വന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ ഈ ജോലിയെ മോശമായാണ് കാണുന്നത്. അതുകൊണ്ട് ഇതരദേശത്തുള്ളവരെ ഇതിനായി വാടകയ്‌ക്കെടുക്കേണ്ടി വരുന്നെന്നും അധികൃതര്‍ പറയുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.