കാസര്‍കോട്:[www.malabarflash.com] ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍ പ്രസിഡണ്ട് പദവി ഒഴിയാന്‍ ഐ ഗ്രൂപ്പ് നേതൃത്വത്തെ സന്നദ്ധത അറിയിച്ചു.
ഐ ഗ്രൂപ്പിന്റെ ക്വാട്ടയിലാണ് സി.കെ ശ്രീധരന്‍ കാസര്‍കോട് ഡി.സി.സി പ്രസിഡണ്ടായത്. രമേശ് ചെന്നിത്തലയെയാണ് സി.കെ രാജി സന്നദ്ധത അറിയിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ കെ.സുധാകരന്റെ പരാജയത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന വിവാദങ്ങളും ഏററവും അവസാനമായി ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ചയുമാണ് വീണ്ടും രാജി സന്നദ്ധതയുമായി സി.കെ വീണ്ടും രംഗത്ത് വന്നത്.
മെയ് മാസത്തില്‍ യുഡിഎഫിന് കേരളത്തില്‍ ഭരണം നഷ്ടപ്പെട്ട ഉടനെ തന്നെ സി.കെ ശ്രീധരന്‍ രാജിക്കൊരുങ്ങിയെങ്കിലും സമയമായിട്ടില്ലായെന്നായിരുന്നു ഇതിന് സംസ്ഥാന ഐ ഗ്രൂപ്പ് നേതാക്കള്‍ നല്‍കിയ മറുപടി.
സി.കെ ശ്രീധരന്റെ ഒഴിവില്‍ കയറിപ്പറ്റാന്‍ മുന്‍ ഡി സി സി പ്രസിഡണ്ട് കെ.പി കുഞ്ഞിക്കണ്ണന്‍ തിരക്കിട്ട നീക്കംതുടങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍ സീറ്റ് വാങ്ങി മത്സരിച്ചുവെങ്കിലും പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞില്ല.
കെ.നീലകണ്ഠനേയാണ് ഡി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് പരിഗണിക്കുന്നത്. പി.ഗംഗാധരന്‍ നായര്‍ ഒഴികെ ജില്ലയിലെ എ ഗ്രൂപ്പുകാര്‍ക്കും ഏറെ സ്വീകാര്യനാണ് നീലകണ്ഠന്‍. സെപ്തംബര്‍ 30 ന് മുമ്പ് കേരളത്തില്‍ ഡി സി സി പുന:സംഘടിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തില്‍ നടക്കുന്ന ആലോചന.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment