Latest News

പിക്കാച്ചുനെ പിടിക്കാന്‍ പോയപ്പോള്‍ അയലത്തെ വല്യച്ഛനുമായി കൂട്ടിയിടിച്ചു: ആവേശമായി പോക്കിമോന്‍ ട്രോളുകള്‍


[www.malabarflash.com] വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഒരുപോലെ പ്രചാരം നേടിയിരിക്കുകയാണ് പോക്കിമോന്‍ ഗോ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം. പിക്കാച്ചു ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. പിക്കാച്ചുനെ പിടിക്കാനായി പോയപ്പോള്‍ അയലത്തെ വല്യച്ഛനുമായി കൂട്ടിയിടിച്ചു. പോക്ക് മോന്‍ ആണെന്നും പറഞ്ഞപ്പോള്‍ രണ്ടടി കൂടുതല്‍ കിട്ടി. എല്ലാവരും പോക്കിമോന്‍ ഗോ കളിച്ച് പിക്കാച്ചുവിനെ പിടിക്കുന്നത് കാണുന്ന ഒരു ഈച്ചയെ പോലും പിടിക്കാത്ത ഞാന്‍ ഇങ്ങനെ പോകുന്ന ട്രോളുകള്‍.
നമുക്ക് മുന്നിലുള്ള സ്ഥലത്താണ് ഗെയിം നടക്കുന്നതെന്ന അനുഭൂതിയാണ് ഈ ഗെയിമിനെ വളരെ വേഗത്തില്‍ ‘വൈറലാക്കിയത്. ജപ്പാനീസ് കമ്പനിയായ നിന്റെന്‍ഡോയാണ് ഗെയിം പുറത്തിറക്കിയത്.
ഓഗ്മെന്റഡ് റിയാലിറ്റിയെന്ന പുതു സാങ്കേതിക വിദ്യയാണ്, തങ്ങളുടെ പഴയ ഇഷ്ട കാര്‍ട്ടൂണ്‍ താരത്തിന്റെ പേരിലുള്ള ഗെയിമിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. നമ്മള്‍ ഒരു സ്ഥലത്തെത്തി ക്യാമറയും ജിപിഎസും ഓണാക്കിയാല്‍ ആ സ്ഥലത്തിനനുസരിച്ച പോക്കിമോനായിരിക്കും പ്രത്യക്ഷപ്പെടുക. പാര്‍ക്കിലെത്തിയാല്‍, കണ്‍മുന്നിലുള്ള പാര്‍ക്കിന്റെ പശ്ചാത്തലത്തിലായിരിക്കും പോക്കിമോന്‍ പ്രത്യക്ഷപ്പെടുക. പാര്‍ക്കിലെ പോക്ക്മാന്‍ മരത്തില്‍ കയറുകയും ചാടിക്കളിക്കുകയുമൊക്കെ ചെയ്യുന്നയാളായിരിക്കും. നദീതീരത്തെത്തിയാല്‍ പോക്കിമോന്‍ നീന്തിയായിരിക്കും കളിക്കുക.












Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.