കൗമാരക്കാരനായ ഒരു മകന്റെ അമ്മയാണ് മിഷേല്‍. മദ്യത്തിനും മയക്കു മരുന്നിനും അടിമയായ മിഷേല്‍ 2013 നും 2015 നും ഇടയിലാണ് അഞ്ചോളം വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചത്. പെന്‍സില്‍വാനിയയിലെ മക് കീസ്‌പോര്‍ട്ട് ഹൈസ്‌കൂളിലെ അധ്യാപികയായ ഇവര്‍ അശ്ലീല സന്ദേശങ്ങളും മറ്റും അയച്ചാണ് വിദ്യാര്‍ത്ഥികളെ വലയിലാക്കിയിരുന്നത്. സന്ദേശങ്ങളില്‍ കുടുങ്ങുന്ന കുട്ടികളെ ഇവര്‍ വീട്ടില്‍ കൊണ്ടുവരും. ശേഷം സ്‌നേഹം നടിച്ച് ഇവരെ ലൈംഗികമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മിഷേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മിഷേലിന്റെ പ്രവൃത്തി ഹീനമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment