[www.malabarflash.com] കുരങ്ങന്മാര് കവര്‍ന്ന തൊപ്പി തിരിച്ചുകിട്ടാന്‍ തൊപ്പി തന്നെ തന്ത്രമാക്കിയ തൊപ്പിക്കച്ചവടക്കാരനെ കുറിച്ചുള്ള കഥ കേട്ടിട്ടില്ലേ? അതേ തന്ത്രം മറ്റൊരുവിധത്തില്‍ പ്രയോഗിച്ച സര്‍ക്കസ് ട്രെയിനര്‍ പിടിച്ച പുലിവാല്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ അന്യാംഗിലെ തെരുവു സര്‍ക്കസ്സില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.
കത്തി മുകളിലേക്ക് എറിയുമ്പോള്‍ അത് ചാടി പിടിച്ച് തിരിച്ച് ട്രെയിനറിന് നല്‍കണം ഇതാണ് തെരുവ് സര്‍ക്കസ്സിലെ കാഴ്ച. ഇത് ചെയ്യാന്‍ മടിച്ചുനിന്ന കുരങ്ങനെ ദേഷ്യം വന്ന ട്രെയിനര്‍ ഒന്ന് തല്ലി. തല്ല് കിട്ടിയ കുരങ്ങനും ദേഷ്യം വന്നു, അവനും കൊടുത്തു തിരിച്ച് ‘പട..പട..’ അടി. അവസാനം കത്തി ഉപയോഗിച്ച് കുരങ്ങനെ പേടിപ്പിക്കാന്‍ നോക്കിയപ്പോള്‍ മറ്റൊരുത്തന്‍ വന്ന് ട്രെയിനറിനു നേരെ കത്തി വീശി. പിന്നെ ഇയാള്‍ക്കു നേരെ കുരങ്ങന്മാരുടെ കൂട്ടത്തോടെയുള്ള ആക്രമണമായിരുന്നു.
നവമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന വീഡിയോ കാണാം...
Keywords: Social Media News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment